Categories
headlines

അച്ഛന്‍ പഠിക്കാന്‍ അനുവദിച്ചില്ല ; പെണ്‍കുട്ടി ആത്മഹത്യാ ചെയ്തു

മൊറാദാബാദ്:   അച്ഛന്‍ പഠിക്കാന്‍ അനുവദിച്ചില്ല.ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.

മരണശേഷം മകളുടെ മൃതദേഹം പിതാവ് കത്തിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. മരിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഒരു പെണ്‍കുട്ടി വിഷം കഴിച്ചു എന്ന വിവരത്തെ തുടര്‍ന്നാണ് മൊറാദാബാദ് പൊലീസ് സംഭവസ്ഥലത്ത് എത്തിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ കണ്ടത് പെണ്‍കുട്ടിയുടെ മൃതശരീരം കത്തിയ നിലയിലായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

പിതാവായ കപില്‍ കുമാര്‍ തന്നെ പഠിക്കാന്‍ അനുവദിക്കുന്നില്ല എന്ന് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നതായി പോലീസ്      പറഞ്ഞു

മകള്‍ വിഷം കഴിച്ചതായി ഞായറാഴ്‌ച കപില്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അവിടെയെത്തിയ ബന്ധുക്കള്‍ കണ്ടത് കപില്‍ മകളുടെ മൃതശരീരം കത്തിക്കാന്‍ ശ്രമിക്കുന്നതും. ഇതോടെയാണ് അവര്‍ വിവരം പൊലീസില്‍ അറിയിച്ചത്.

പൊലീസ് എത്തുമെന്നുറപ്പായതോടെ കപില്‍ കുമാര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഐപിസി 306,201 വകുപ്പുകള്‍ പ്രകാരമാണ് കപില്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP