വൈദ്യുതാഘാതമേറ്റ് വഴിയാത്രക്കാര്‍ മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Loading...

തിരുവനന്തപുരം; തിരുവനന്തപുരം പേട്ടയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ച സംഭവത്തില്‍
ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേരളത്തില്‍ കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട കര്‍മപദ്ധതി തയ്യാറാക്കാനാണ് കേസെടുത്തതെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ചീഫ് സെക്രട്ടറി, കെഎസ്‌ഇബി എന്നിവരെ കക്ഷിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കേസ് തുടര്‍ നടപടികള്‍ക്കായി ചീഫ് ജസ്റ്റീസിന്റെ പരിഗണനക്ക് വിട്ടു. മഴക്കാലത്ത് വൈദ്യുതി കമ്ബി പൊട്ടിവീണുണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കലാണ് ലക്ഷ്യമെന്നു കോടതി പറഞ്ഞു.

Loading...