ശബരിമലയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ മൂലം തിർത്ഥാടകർക്ക് ബുദ്ധിമുട്ടുകൾ ഒന്നും നേരിടുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ മൂലം തിർത്ഥാടകർക്ക് ബുദ്ധിമുട്ടുകൾ ഒന്നും നേരിടുന്നില്ലെന്ന് ഹൈക്കോടതി. ഇക്കാര്യം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ചെയ്തതായും കോടതി വ്യക്‌തമാക്കി.  നിരോധനാജ്ഞ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ശബരിമലയിൽ തിരക്ക് കൂടിയിട്ടുണ്ടന്നും കഴിഞ്ഞ ദിവസങ്ങളിൽ എൺപതിനായിരം പേർ വന്നു പോയതായും സമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി .

നിരോധനാജ്ഞ പിൻവലിക്കണമെന്ന ഹർജി പരിഗണിക്കവേയാണ് കോടതി തുറന്ന കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത് .നിരോധനാജ്ഞ അനന്തമായി നീട്ടുകയാണന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം