ഭര്‍ത്താവിന്റെ അമിത മദ്യപാനം ; യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു

Loading...

ബൈസണ്‍വാലിയില്‍ ഭര്‍ത്താവിന്റെ അമിത മദ്യപാനം മൂലമുണ്ടായ കുടുംബ കലഹത്തെത്തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. രക്ഷപെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍.

ബൈസണ്‍വാലി ലക്ഷംവീട് ഭാഗത്ത് കുരുപ്പയില്‍ സുഭാഷിന്റെ ഭാര്യ ബിന്ദു (40) ആണ് മരിച്ചത്. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ സുഭാഷ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്

ഇന്നലെ (വെള്ളിയാഴ്ച്ച) വൈകിട്ട് ഏഴോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സർവ്വീസ് സ്റ്റേഷനിലെ പണിക്കാരനായ സുഭാഷ് കുറച്ചുനാളായി അമിതമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വെള്ളിയാഴ്ച്ചയും കുടുംബകലഹമുണ്ടായി. മനം  നൊന്ത ബിന്ദു ഇതേത്തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി. അഗ്നി ആളിപ്പടർന്നതോടെ ഭാര്യയെ രക്ഷപെടുത്തുന്നതിനായി കയറിപ്പിടിച്ച സുഭാഷിനും പൊള്ളലേറ്റു.

ഇരുവരെയും സമീപവാസികൾ ചേന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഇതിനിടെ ബിന്ദുവിൻ്റെ നില വഷളാകുകയും, ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.

60 ശതമാനത്തിലേറെ പൊള്ളലുള്ള സുഭാഷ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. മൂത്ത മകൻ സുബീഷ് എൻ. ആർ സിറ്റി സ്കൂളിൽ പത്താം ക്ളാസ്സിലും, ഇളയകുട്ടി തൃപ്തി കുഞ്ചിത്തണ്ണി സ്കൂളിൽ മൂന്നിലും പഠിയ്ക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം