അഞ്ചും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളെ തലക്കടിച്ചു കൊലപ്പെടുത്തി പിതാവ്

Loading...

ലക്‌നൗ : അനുസരണക്കേട് കാണിച്ചുവെന്ന് പറഞ്ഞ് അഞ്ചും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളെ തലക്കടിച്ചു കൊലപ്പെടുത്തി പിതാവ് . ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

അഞ്ചും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. രാത്രിയില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് കളിനിര്‍ത്താന്‍ പിതാവ് ജയ്‌നുള്‍ അബ്ദീന്‍ (40) ആവശ്യപ്പെട്ടു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക  

കുട്ടികള്‍ ഇത് വകകയ്ക്കാതെ കളി തുടര്‍ന്നതോടെ ഇയാള്‍ ഇഷ്ടിക കൊണ്ട് കുട്ടികളുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് എ.എസ്.പി അസിത് ശ്രീവാസ്തവ പറഞ്ഞു. നിഷ (അഞ്ച് വയസ്), റൂബി (3 വയസ്) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.

അമിത മദ്യപാനത്തിന് അടിമയായിരുന്ന ജയ്‌നുള്‍ അബ്ദീനില്‍ നിന്നും ഭാര്യ രണ്ടു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു. കുട്ടികളുമൊത്ത് വീട്ടില്‍ ഇയാള്‍ തനിച്ചായിരുന്നു താമസം. വൈകാതെ മറ്റൊരു വിവാഹം കഴിക്കാനുള്ള ആലോചനയിലുമായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം