കനത്ത ചൂടിനൊപ്പം : പാലക്കാട് വ്യാപകമായ തീപിടുത്തങ്ങൾ

Loading...

പാലക്കാട്: വേനല്‍ചൂട് കടുത്തതോടെ ജില്ലയില്‍ വെയിലിന്‍റെ കാഠിന്യത്തിൽ കരിഞ്ഞ് ഉണങ്ങിയ പുല്ലുകൾക്ക് തീ പിടിക്കുന്നതും സാധാരണമായി. ജില്ലയിൽ ദിവസവും ചെറുതും വലുതുമായ നിരവധി തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കനത്ത ചൂടിനൊപ്പം വേനൽക്കാലത്ത് പാലക്കാട് നേരിടുന്ന പ്രധാന ദുരിതമാണ് വ്യാപകമായ തീപിടുത്തങ്ങൾ. നിരവധി ഫോൺ കോളുകളാണ് ജില്ലയിലെ ഫയർസ്റ്റേഷനുകളിലേക്ക് നിത്യേന എത്തുന്നത്.

ചെറിയ പുൽപടർപ്പുകൾക്കും, മറ്റും തീ പിടിക്കുന്നത് സാധാരണമായി മാറി. അട്ടപ്പാടി, മലമ്പുഴ, നെല്ലിയാമ്പതി അടക്കമുള്ള പ്രദേശങ്ങളിൽ കാട്ടു തീയും വ്യാപകമാണ്. വലിയ ജൈവ സമ്പത്താണ് ഇങ്ങനെ കത്തി നശിക്കുന്നത്.

അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളാണ് മിക്ക തീപിടുത്തങ്ങൾക്കും കാരണമാകുന്നത്. അടിസ്ഥാനം സൗകര്യങ്ങളുടെ കുറവ് ഫയർ ഫോഴ്സിനെയും വലയ്ക്കുന്നു.

കാട്ടു തീ കാരണം വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതും ജില്ലയുടെ മലയോര മേഖലകളിൽ പതിവായി. വരും മാസങ്ങളിൽ ചൂടു കൂടുമ്പോൾ തീപിടുത്ത സാധ്യതയും വർധിക്കും.

ആർ.എം.പി നേതാവ് കെ.കെ രമയെ വടകരയിൽ പൊതു സ്ഥാനാർത്ഥിയാക്കാൻ നീക്കം വീഡിയോ കാണാം …………………….. …https://youtu.be/BhzSxR2lCpE

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം