Categories
ദേശീയം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തം ; അതീവ ജാഗ്രതാ നിര്‍ദേശം

ത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുന്നു.

ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളപ്പൊക്കത്തിൽ 3 പേർ മരിച്ചു.

ഗംഗാ നദിയിലെ ജലനിരപ്പും ഉയർന്നു.

രാജസ്ഥാൻ , മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യപിച്ചു.

ഹിമാച്ചൽ പ്രദേശിൽ മഴയോടൊപ്പം മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.

മാണ്ഡി ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ചണ്ഡീഗഡ് മണാലി ദേശിയ പാതയിൽ ഗതാഗതം തടസപ്പെട്ടു.

പശ്ചിമബംഗാളിലും മഴ കനത്ത മഴ തുടരുകയാണ്.

ഡൽഹിയിൽ യമുന നദി തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

യമുന നദിയുടെ തീറത്തുനിന്നു ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്.

യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Heavy rains in northern states; Extreme caution is advised

NEWS ROUND UP