കനത്ത മഴ ; മാട്ടുപെട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനം

Loading...

ഇടുക്കി:മൂന്നാര്‍ അടക്കമുള്ള മലയോര മേഖലകളെ ഭീതിയിലാഴ്ത്തി മഴ ശക്തമാകുന്നു. മലയോര മേഖലകളില്‍ പലഭാഗങ്ങളിലും വ്യാഴാഴ്ച രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് മാട്ടുപെട്ടി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

മലയോര മേഖലകളില്‍ കഴ ശക്തമായത്തോടെ മൂന്നാറിലേയ്ക്ക് നിലക്കുറിഞ്ഞി കാണാനുള്ള വിനോദ സഞ്ചാരികളുടെ യാത്ര സര്‍ക്കാര്‍ വിലക്കി. തുടര്‍ച്ചയായി ഉരുള്‍പൊട്ടുന്ന നെല്ലിയാമ്പതി മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പാലക്കാട് ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ സുരക്ഷയുടെ ഭാഗമായി രാത്രി യാത്ര ഒഴിവാക്കാനും പൊതു നിര്‍ദ്ദേശമുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാം വൈകിട്ട് മൂന്നിന് തുറക്കും. നാലു ഷട്ടറുകളും 30 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. 115.06 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് 114.03 മീറ്ററിലേക്ക് ഉയര്‍ന്നതോടെയാണ് നാലു ഷട്ടറുകളും ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കല്‍പാത്തിപ്പുഴ, ഭാരതപ്പുഴയുടെ തീരങ്ങളിലുള്ള ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം