അവഗണിക്കരുത് ഈ മുന്നറിയിപ്പിനെ … !

Loading...

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി  10 മണിവരെയുളള സമയത്ത് ശക്തമായ ഇടിമിന്നലിനുളള സാധ്യതയുണ്ട്.

ഇത്തരം ഇടിമിന്നലുകള്‍ അത്യന്തം അപകടകരം ആയതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ശനിയാഴ്ച ആറു ജില്ലകളിലും ഞായറാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച കണ്ണൂര്‍, വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലും ഞായറാഴ്ച വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തുടനീളം കാലവര്‍ഷം മുമ്പത്തേക്കാള്‍ ശക്തമായിരുന്നു. ഇനിയും മഴയുടെ തോത് കൂടാനാണ് സാധ്യത. ഇതേ സമയം ഉത്തരേന്ത്യയില്‍ മഴയ്ക്കു ശമനം വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നാലു ദിവസത്തെ കനത്ത മഴയില്‍ 73 പേരാണ് മരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം