കനത്ത മഴ ; ഇടുക്കി അണക്കെട്ട് നാളെ തുറക്കും

Loading...

ഇടുക്കി: ഇടുക്കി അണക്കെട്ട് നാളെ തുറക്കും. നാളെ രാവിലെ ആറ് മണിയ്ക്ക് ഒരു ഷട്ടര്‍ തുറക്കും. ഒരു ഷട്ടര്‍ ഉയര്‍ത്തി 50 ഘനമീറ്റര്‍ വെള്ളം ഒഴുക്കി വിടും. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയരുന്നതിനെ തുടര്‍ന്ന് മുന്‍കരുതലിന്‍റെ ഭാഗമായി ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ തുറക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ നാളെ ഷട്ടര്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിച്ച ശേഷമാണ് നാളെ ഒരു ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിൽ മാട്ടുപ്പെട്ടി, പൊൻമുടി, മലങ്കര അണക്കെട്ടുകളിൽ നിന്നുള്ള ജലമൊഴുക്ക് കൂട്ടിയിരിക്കുകയാണ്. മുതിരപ്പുഴയാർ, പന്നിയാർ, തൊടുപുഴയാർ എന്നിവയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി.

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരുകയാണ്. മലയോര മേഖലയിലെ രാത്രിയാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം