ഹൃദയത്തെ സംരക്ഷിക്കാൻ ഈ 5 ഭക്ഷണങ്ങൾ കഴിക്കാം

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാനും ഓക്സിജനെത്തിക്കാനുമെല്ലാം ഹൃദയം ശരിയായി പ്രവര്‍ത്തിക്കണം. ചുരുക്കി പറഞ്ഞാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ സദാപ്രവര്‍ത്തനസജ്ജമാണ് നമ്മുടെ ഹൃദയം. ഹൃദയത്തെ പൊന്നു പോലെ സംരക്ഷിക്കാൻ പ്രധാനമായി വേണ്ടത് പോഷക​ഗുണമുള്ള ഭക്ഷണമാണ്. ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഇവയൊക്കെ…

ബദാം….

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ബദാം. ബദാം കുതിര്‍ത്ത് കഴിക്കുന്നത് വിറ്റാമിന്‍ ഇ യുടെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ആയതിനാല്‍ ഇവ ആഹാരക്രമത്തിന്റെ ഭാഗമാക്കി മാറ്റുന്നത് ഹൃദയസംരക്ഷണത്തിന് വളരെയധികം പ്രയോജനപ്രദമാണ്. ദിവസവും രണ്ടോ മൂന്നോ പിസ്ത, അണ്ടിപരിപ്പ് എന്നിവ  കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.  ദിവസവും ഒരു പിടി വാൽനട്ട് കഴിക്കുന്നതും ഹൃദയത്തിനും ആരോ​ഗ്യത്തോടെ സംരക്ഷിക്കുന്നു. വാൽനട്ട് ഹൃദയത്തിന് മാത്രമല്ല പ്രമേഹം വരാതിരിക്കാനും ​ഗുണം ചെയ്യുമെന്നാണ് പഠനം പറയുന്നത്.

ഓട്സ്…

ഓട്സിനെ നിസാരമായി കാണേണ്ട. ഹൃദ്രോ​ഗങ്ങൾ വരാതിരിക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് ഓട്സ്. ദിവസവും ബ്രേക്ക് ഫാസ്റ്റായി കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്. കാത്സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്‌, സിങ്ക്‌, മാംഗനീസ്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. കൊളസ്‌ട്രോള്‍ ഉള്ളവരോട് ഓട്‌സ് കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിന്‍റെ കാരണം ഇതാണ്.

പാലക്ക് ചീര…

ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഏറ്റവും നല്ല ഭക്ഷണമാണ് പാലക്ക് ചീര . പ്രമേഹരോഗം കൊണ്ട് ശരീരത്തിന് സംഭവിച്ചേക്കാവുന്ന സങ്കീര്‍ണതകളെ പാലക്ക് ചീര തടയും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദത്തെയും കുറയ്ക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്ക് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. ഉയര്‍ന്ന തോതില്‍ നാരുകള്‍ അടങ്ങിയ ഇലക്കറിയാണ് പാലക്ക്. വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, മഗ്‌നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക്ക്.

തെെര്… 

ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റുന്നതിന് ദിവസവും അൽപം തെെര് കഴിക്കുന്നത് ശീലമാക്കാം. ഹൃദയത്തിന് മാത്രമല്ല പല്ലിന്റെയും മോണയുടെ ആരോഗ്യത്തിനും ഇത് സഹായകമാണ്. പ്രോബയോട്ടിക്കുകള്‍ ഏറെ അടങ്ങിയതാണ്  തെെര് . ഇത് ദഹനത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

പാവയ്ക്ക…

തടി കുറയ്ക്കാൻ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ഭക്ഷണത്തിൽ പാവയ്ക്ക വിഭവങ്ങൾ ഉൾപ്പെടുത്താം. പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ ദിവസവും പാവയ്ക്ക കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാന്‍ കഴിവുണ്ടെന്ന് തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്.

മരണത്തെ മാടി വിളിക്കുകയാണ് ഇന്ന് ഇഡ്ഡലി…..വീഡിയോ കാണാം

Loading...