Categories
കേരളം

കണ്ണൂരില്‍ ദത്തെടുത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ക​ണ്ണൂ​ർ : ദ​ത്തെ​ടു​ത്ത പെ​ൺ​കു​ട്ടി​യെ അ​റു​പ​തു​കാ​ര​ൻ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ റി​പ്പോ​ർ​ട്ട് തേ​ടി. മു​ൻ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചോ എ​ന്ന് പ​രി​ശോ​ധി​ക്കും.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.​സം​ഭ​വ​ത്തി​ൽ മു​ൻ​ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. യാ​തൊ​രു പ​രി​ശോ​ധ​ന​യു​മി​ല്ലാ​തെ​യാ​ണ് എ​റ​ണാ​കു​ളം ശി​ശു​ക്ഷേ​മ​സ​മി​തി ഇ​യാ​ൾ​ക്ക് പെ​ൺ​കു​ട്ടി​യെ കൈ​മാ​റി​യ​തെ​ന്നാ​ണ് വി​വ​രം.

ര​ണ്ടു പ്രാ​വ​ശ്യം വി​വാ​ഹി​ത​നാ​യ​തും ഈ ​ബ​ന്ധ​ത്തി​ൽ കു​ട്ടി​ക​ളു​ള്ള വി​വ​രം മ​റ​ച്ചു​വ​ച്ചു​മാ​ണ് ഇയാള്‍ കൂ​ത്തു​പ​റ​മ്പി​ൽ താ​മ​സി​ച്ച​ത്. വി​മു​ക്ത ഭ​ട​നാ​ണെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ ആ​ളു​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രു​ന്ന​ത്.

2017ലാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​തും പീ​ഡി​പ്പി​ച്ച​തും ഗ​ർ​ഭം അ​ല​സി​പ്പി​ച്ച​തും. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​രി​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്തു​വി​ടു​ന്ന​ത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Health Minister seeks report on rape of adopted girl in Kannur

NEWS ROUND UP