നഗ്നചിത്രം പകര്‍ത്തി പണവും ബെന്‍സ് കാറും തട്ടിയെടുത്തു; സിനിമ പ്രവര്‍ത്തകയും കൂട്ടാളിയും പിടിയില്‍

Loading...

കൊച്ചി: നഗ്നചിത്രം പകര്‍ത്തി പണം തട്ടിയ കേസില്‍ സിനിമ പ്രവര്‍ത്തകയായ യുവതി അടക്കം രണ്ടുപേര്‍ പിടിയിലായി. പാലാരിവട്ടം സ്വദേശി ജൂലി, കാക്കനാട് സ്വദേശി രഞ്ജിഷ് എന്നിവരെയാണ് കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്. ജനുവരി 27-നായിരുന്നു കേസിനാസ്പദമായ സംഭവം.

സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജൂലിയും സംഘവും നഗ്നചിത്രങ്ങള്‍ പകര്‍ത്തി യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസ്. യുവാക്കളുടെ കൈയില്‍നിന്ന് അമ്ബതിനായിരം രൂപ, ബെന്‍സ് കാര്‍, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവയാണ് ഇവര്‍ കൈക്കലാക്കിയത്. കേസില്‍ ഇനി രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജൂലി പുതുതായി തുടങ്ങുന്ന ബ്യൂട്ടി പാര്‍ലര്‍ കെട്ടിടത്തിലേക്ക് ജനുവരി 27-നാണ് രണ്ട് യുവാക്കളെ വിളിച്ചുവരുത്തിയത്. കെട്ടിടത്തിലെ മുറിയില്‍ ജൂലിയും യുവാക്കളും സംസാരിച്ചിരിക്കുന്നതിനിടെ രഞ്ജിഷ് ഉള്‍പ്പെടെ മൂന്നുപേര്‍ ഇവിടേക്കെത്തി. കെട്ടിടത്തില്‍ അനാശാസ്യം നടക്കുകയാണെന്ന് പറഞ്ഞ് ഇവര്‍ യുവാക്കളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇരുവരെയും നഗ്നരാക്കി ജൂലിയോടൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കളുടെ പണവും കാറും സംഘം തട്ടിയെടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം