കണ്ണൂര്‍ കോവിഡ് രോഗം മാറിയ ശേഷം ചികിത്സയിലിരുന്നയാള്‍ മരിച്ചു

Loading...

കണ്ണൂർ : കൊവിഡ് രോഗം മാറിയ ശേഷം ചികിത്സയിൽ തുടർന്നിരുന്നയാൾ മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി കുഞ്ഞിരാമനാണ് മരിച്ചത്. 81 വയസായിരുന്നു. വൃക്കരോഗത്തെ തുടർന്നാണ് മരണം.

അതീവ ഗുരുതരാവസ്ഥയിൽ ദില്ലിയിൽ നിന്നും നാട്ടിലെത്തിയ ഇദ്ദേഹത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ചികിത്സയാരംഭിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ചികിത്സയിൽ ഇയാൾ കൊവിഡ് ബാധയിൽ നിന്നും മുക്തി നേടുകയും കഴിഞ്ഞ മാസം 19,20 തീയതികളിൽ നടത്തിയ കൊവിഡ് ടെസ്റ്റിൽ ഫലം നെഗറ്റീവായി വരികയും ചെയ്തിരുന്നു.

എന്നാൽ ഇതിനോടകം വൃക്ക രോഗം മൂർച്ഛിരുന്നതിനാൽ ഇദ്ദേഹം ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരുകയായിരുന്നു. ഒടുവിൽ ഇരുവൃക്കകളും പ്രവർത്തരഹിതമായതോടെയാണ് മരണം സംഭവിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം