നീ എന്നെ എവിടേലും കണ്ടോ…?”ഇല്ല, എസ്.ഐ. മണി സാറിനെയാണ് ഞാന്‍ കണ്ടത്

Loading...

ചെറിയ റോളിലൂടെ സിനിമയിൽ എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റോണി ഡേവിഡ് രാജ്. 2008 ൽ സിനിമയിൽ എത്തിയ താരം പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സ്വഭാവ നടനായും വില്ലാനും എത്തിയ റോണി യഥാർഥ ജീവിതത്തിൽ ഡോക്ടറാണ്. മമ്മൂട്ടിയ പ്രധാന കഥാപാത്രമാക്കി ഖാലീദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ റോണി അവതരിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷ ക പ്രതികരണമാണ് സിനിമയിലെ അജി പീറ്റർ എന്ന കോൺസ്റ്റബിളിന് ലഭിക്കുന്നത്.

മമ്മൂക്കയോടൊപ്പം ആറ് ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനോടൊപ്പം കൂടുതൽ അടുത്ത് അഭിനയിക്കാൻ കഴിഞ്ഞ ചിത്രം ഉണ്ടയാണ്. മാത്യഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ റോണി പറഞ്ഞു. കൂടാതെ ഈ ചിത്രം തന്നെ തേടിയെത്തിയതിനെ കുറിച്ചും താരം തുറന്ന് പറഞ്ഞു.

കോൺസ്റ്റബിൾ അജി പീറ്റർ എന്ന റോൾ ആദ്യം ലഭിച്ചത് സുധി കോപയ്ക്കായിരുന്നു, എന്നാൽ സുധിയുടെ ഡേറ്റിൽ പ്രശ്നം വന്നതിനെ തുടർന്നാണ് ചിത്രം തനിയ്ക്ക് ലഭിക്കുന്നത്. സംവിധായകൻ ഖാലീദ് റഹ്മാനോട് സുധി തന്നെയായിരുന്നു തന്റെ പേര് നിർദ്ദേശിച്ചത്. കൂടാതെ നടൻ ഗോകുലും എന്നെ കുറിച്ച് പറഞ്ഞിരുന്നു. തുടർന്ന് സംവിധായകൻ തന്നോട് സംസാരിക്കുകയും സ്ക്രിപ്റ്റ് വായിക്കാൻ നൽകുകയായിരുന്നു. തുടർന്ന് ഓക്കെയാണോ എന്ന് ചോദിച്ചു. മറ്റൊന്നും ആലോചിക്കാതെ ഓക്കെ പറയുകയായിരുന്നു. അത്ര മനോഹരമായ തിരക്കഥയായിരുന്നു ഉണ്ടയുടേത്.

മമ്മൂക്കയ്ക്കൊപ്പം ഇത് ആറാമത്തെ ചിത്രമാണ്. ചട്ടമ്പിനാട്, ഡാഡികൂൾ, ബെസ്റ്റ് ആക്ടർ, ഗ്രേറ്റ്ഫാദർ, സ്ട്രീറ്റ്ലൈറ്റ് എന്നീ ചിത്രങ്ങളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിലാണ് അദ്ദേഹത്തിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവസരം ലഭിച്ചത്. കൂടാതെ മമ്മൂക്കയെ അടുത്തറിയാനും ഈ സിനിമയിലൂടെ സാധിച്ചിട്ടുണ്ട്.

ചിത്രത്തിൽ ഏകദേശം എല്ലാ രംഗങ്ങളും മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ സാധിച്ചിരുന്നു. ഇത് വലിയ സന്തോഷമായിരുന്നു നൽകിയതെന്ന് അഭിമുഖത്തിൽ റോണി പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ചെറിയ തെറ്റ് പോലും വരുത്താതെ അത്രയധികം ശ്രദ്ധിച്ചാണ് അഭിനയിച്ചത്. റീടേക്ക് എടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച് മോശം പറയിപ്പിക്കരുതെന്ന് ഉള്ളിലുണ്ടായിരുന്നു. ഒരിക്കൽ മമ്മൂട്ടി എന്നോട് ചോദിച്ചു. നീ എന്നെ എവിടേലും കണ്ടോ…?” ”ഇല്ല, എസ്.ഐ. മണി സാറിനെയാണ് ഞാന്‍ കണ്ടതെന്ന്” പറഞ്ഞു. ഓരോ സിനിമയിലും മമ്മൂക്ക അദ്ദേഹമാകാതിരിക്കാനാണ് ശ്രമിക്കാറുണ്ട്.

Loading...