Categories
ദേശീയം

ഹാഥ്റസ് ബലാൽസംഗ കൊലപാതക കേസ് ; എസ്ഐടി സംഘം ഇന്ന് റിപ്പോര്‍ട്ട് നൽകിയേക്കും

ലഖ്നൌ: ഹാഥ്റസ് ബലാൽസംഗ കൊലപാതക കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച എസ്ഐടി സംഘം ഇന്ന് റിപ്പോര്‍ട്ട് നൽകിയേക്കും. പ്രതികളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്ത അന്വേഷണസംഘം ഹാഥ്റസിലെ നാല്പതിലധികം ഗ്രാമീണരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് സിബിഐ കണ്ടെത്തിയ ചോരപുരണ്ട വസ്ത്രം ഫോറൻസിക് പരിശോധനക്ക് അയക്കും

സുരക്ഷാ ഭീഷണിയുള്ളതിനാൽഹാഥ്റസിൽ നിന്ന് ദില്ലിയിലേക്ക് താമസം മാറാൻ സഹായിക്കണമെന്നും കേസിന്റെ വിചാരണ ദില്ലിക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കേസിൽ സിബിഐ അന്വേഷണവും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

അന്വേഷണ റിപ്പോർട് യു പി കോടതിയിൽ നൽകാതെ സിബിഐ സുപ്രീംകോടതിയിൽ നൽകണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

 

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary:
The SIT team set up to probe the Hathrus rape murder case is likely to file a report today

NEWS ROUND UP