Categories
Alappuzha

ആലപ്പുഴയിൽ ഇന്ന് ഹർത്താൽ

ആലപ്പുഴ ജില്ലയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ബിജെപിയും ഹൈന്ദവ സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് വയലാറിൽ എത്തും.

ഇന്നലെ രാത്രിയാണ് ചേർത്തല വയലാറിൽ ആർഎസ്എസ് -എസ്ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെടുന്നത്. ആർഎസ്എസ് പ്രവർത്തകൻ നന്ദുവാണ് കൊല്ലപ്പെട്ടത്.

സംഘർഷത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും വെട്ടേറ്റു. സംഘർഷ സാധ്യത കണക്കിലെടുത്ത് വയലാറിൽ വൻ പൊലീസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Hartal in Alappuzha today

NEWS ROUND UP