ഹർത്താൽ അക്രമങ്ങളിലുണ്ടായ നഷ്‌ടം : ഡീൻ കുര്യാക്കോസിൽനിന്നും ഈടാക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി : ഫെബ്രുവരി 18ന്‌ യൂത്ത് കോൺഗ്രസ് നടത്തിയ നിയമവിരുദ്ധഹർത്താലിൽ ഉണ്ടായ അക്രമങ്ങളിൽ സംസ്ഥാനത്ത് 3,76,200 രൂപയുടെ നഷ്‌ടമുണ്ടായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധയിടങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ 189 കേസുകൾ റജിസ്റ്റർ ചെയ്‌തു.

4430 പേർ കേസുകളിൽ പ്രതികളാണ്‌. 26,5200 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു. കെഎസ്ആർടിസിക്ക് 111000 രൂപയുടെ നഷ്ട‌മുണ്ടായി. ഹർത്താൽ അക്രമങ്ങളിലുണ്ടായ നഷ്‌ടം യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിൽനിന്നും ഈടാക്കണമെന്ന്‌ ഹൈക്കോടതി പറഞ്ഞു.

കാസർഗോഡ്‌ ജില്ലയിലെ നഷ്‌ടം യുഡിഎഫ്‌ നേതാക്കളിൽനിന്ന്‌ ഈടാക്കണം. ജില്ലാ ഭാരവാഹിളായ കമറുദ്ദീൻ, ഗോവന്ദൻ നായർ എന്നിവരിൽനിന്നുമാണ്‌ ഈടാക്കേണ്ടത്‌. നഷ്‌ടം കണക്കാക്കാൻ കമീഷനെ നിയോഗിക്കാമെന്നും കോടതി പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം