ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ലണ്ടനില്‍ ശസ്ത്രക്രിയ…

Loading...

മുംബൈ: പുറം വേദനയെത്തുടര്‍ന്ന് വിശ്രമിക്കുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ലണ്ടനില്‍ ശസ്ത്രക്രിയ. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ശസ്ത്രക്രിയക്ക് വിധേയനായ വിവരം പുറത്തുവിട്ടത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു. ശസ്ത്രക്രിയയെ തുടര്‍ന്ന് അഞ്ച് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് പരമ്ബരകള്‍ ഹാര്‍ദികിന് നഷ്ടമായേക്കും.

ഇന്‍സ്റ്റാഗ്രാമില്‍ ഹര്‍ദിക് പാണ്ഡ്യ കുറിച്ചത് ഇങ്ങനെ, ‘ശസ്ത്രക്രിയ വിജയകരമായിരുന്നു. നിങ്ങളുടെ ആശംസകള്‍ക്ക് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. കളിക്കളത്തിലേക്ക് ഉടന്‍ തിരിച്ചെത്തും. അതുവരെ കാത്തിരിക്കേണ്ടിവരും’. ആശുപത്രി കിടക്കയില്‍ കിടക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു പാണ്ഡ്യയുടെ പോസ്റ്റ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്ബരയിലാണ് പാണ്ഡ്യ അവസാനമായി കളിച്ചത്. പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടീമില്‍നിന്ന് പാണ്ഡ്യയെ ഒഴിവാക്കിയിരുന്നു. 2018ലും സമാനരീതിയില്‍ പരിക്കേറ്റ പാണ്ഡ്യ ചികിത്സ തേടിയിരുന്നു. അന്ന് ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ് ഇപ്പോഴും ചികിത്സിക്കുന്നതെന്ന് പാണ്ഡ്യ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം