ഡ്രൈവിങ്ങിനിടെ കയ്യിൽ മൊബൈൽ ഫോൺ പാടില്ല; ബ്ലൂടൂത്ത് വഴി സംസാരിക്കാം.

Loading...

തിരുവനന്തപുരം ∙ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കുറ്റകരമാണെങ്കിലും ബ്ലൂടൂത്തിന്റെ സഹായത്തോടെ സംസാരിക്കുന്നതു കുറ്റകരമാകില്ലെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ സൂചിപ്പിച്ചു. മോട്ടർ വാഹനനിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ഡ്രൈവിങ്ങിനിടെ ‘കൈകളിൽ പിടിച്ച് ഉപയോഗിക്കുന്ന വാർത്താവിനിമയ സംവിധാനങ്ങൾ’ (ഹാൻഡ്ഹെൽഡ് കമ്യൂണിക്കേഷൻ ഡിവൈസസ്) ഉപയോഗിക്കുന്നതാണു കുറ്റകരം.മൊബൈൽ ഫോൺ ബ്ലൂടൂത്ത് വഴി കാറിലെ സ്പീക്കറുകളുമായി ബന്ധിപ്പിച്ചു സംസാരിക്കുന്നത് ഇപ്പോൾ വ്യാപകമാണ്. മൊബൈൽ ഫോൺ കാതിൽ ചേർത്തുപിടിക്കേണ്ടതില്ലെന്നാണ് ഇതിന്റെ മെച്ചം. മോട്ടർ വാഹനനിയമത്തിൽ അപകടകരമായ ഡ്രൈവിങ്ങിനെ സംബന്ധിക്കുന്ന 184 വകുപ്പിലെ സി ഉപവകുപ്പിലാണു ഭേദഗതിയുള്ളത്.

Loading...