ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു; പിരിയുന്നത് 11 വർഷത്തിന് ശേഷം

Loading...

ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു. ഏപ്രിൽ 16ന് എറണാകുളം കുടുംബകോടതിയിൽ ഇരുവരും ഹർജി ഫയൽ ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരസ്പര സമ്മതത്തോടെയാണ് ഹർജി.

2008 ലാണ് റിമി ടോമി വിവാഹിതയാകുന്നത്. റോയ്‌സാണ് ഭർത്താവ്. 11 വർഷത്തെ വിവാഹജീവീതത്തിനു ശേഷമാണ് ഇവർ പിരിയുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്നതാണ് ആദ്യത്തെ ഗാനം.

മീശമാധവൻ, വലത്തോട്ടുതിരിഞ്ഞാൽ നാലാമത്തെ വീട്, ഫ്രീഡം,
ചതിക്കാത്ത ചന്തു, കല്യാണക്കുറിമാനം, പട്ടണത്തിൽ സുന്ദരൻ, ഉദയനാണ് താരം, ബസ് കണ്ടക്ടർ, ബൽറാം V/s താരാദാസ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിൽ റിമി പാടിയിട്ടുണ്ട്. ഇതിന് പുറമെ, അഞ്ച് സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ എന്നീ ചിത്രങ്ങളിൽ റിമി വേഷമിട്ടിട്ടുമുണ്ട്.

Loading...