വ്യതസ്തമായ ആശയങ്ങള്‍ കൊണ്ട് നമ്മളെ എപ്പോഴും വിസ്മയിപ്പിക്കുന്ന ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡ് ആയ ഗൂച്ചിയുടെ പുത്തന്‍ ട്രെന്‍ഡ് ആണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്.

ഈ വര്‍ഷത്തെ വിന്റര്‍ കലക്ഷന്റെ ഭാഗമായി പുല്ലിന്റെ കറ ഡിസൈനുള്ള ഗൂച്ചി ജീന്‍സ് ട്രെന്‍ഡ് ആണ് അവര്‍ അവതരിപ്പിച്ചത്.
ഓര്‍ഗാനിക് കോട്ടന്‍ ഉപയോഗിച്ചുള്ള ജീന്‍സ് വൈഡ് ലെഗ് സ്റ്റൈലിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
1,200 ഡോളർ (ഏകദേശം 88,290 ഇന്ത്യന്‍ രൂപ) ആണ് ഇതിന്റെ വില.
1,400 വിലയുള്ള ഇതിന്റെ മറ്റൊരു മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ പോക്കറ്റുകളും കറയും വിലകൂടിയ ഈ മോഡലിൽ ഉണ്ടാകും
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Next Tv