ജിഎസ്ടി; ആപ്പിള്‍ ഐഫോണുകള്‍ വിലക്കുറവില്‍

Loading...

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്കുസേവന നികുതി (ജിസ്ടി)നിലവില്‍ വന്നതോടെ ആപ്പിളിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചു. ആപ്പിള്‍ ഐഫോണ്‍ 7, ഐഫോണ്‍ 7പ്ലസ്, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ എസ്ഇ എന്നിവയ്ക്ക് വലി കുറച്ചതായി കമ്പനി അറിയിച്ചു. മാക് കമ്പ്യൂട്ടര്‍, ഐപാഡ്, ആപ്പിള്‍ വാച്ച് എന്നിവയ്ക്കും വില കുറച്ചിട്ടുണ്ട്.

 

60000 രൂപ വിലയുണ്ടായിരുന്ന 32 ജിബി ഐഫോണ്‍ 7 ന്റെ പുതിയ വില 56200 രൂപയാണ്. ഇതിന്റെ 128 ജിബി, 256 ജിബി മോഡലുകള്‍ക്ക് യഥാക്രമം 65,200, 74400 എന്നിങ്ങനെയാണ് പുതിയ വില. 70,000വും 8000വും വീതമായിരുന്നു ഇവയുടെ പഴയ വില.

 

72000 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 7 പ്ലസിന്റെ ബേഡ് മോഡലിന്റെ വില 67300 രൂപയായി കുറച്ചു. ഇതേ ഫോണിന്റെ 128 ജിബി മോഡലിന് 76200 രൂപയും 256 ജിബി മോഡലിന് 85,400 രൂപയുമാണ് പുതുക്കിയ വില. 82,000, 92,000 എന്നിങ്ങനെയായിരുന്ന ഇവയുടെ പഴയ വില.

ഐഫോണ്‍ 6 എസ് പ്ലസ് ജിബിക്ക് 60000 രൂപയായിരുന്നത് 56100 ആയി കുറച്ചു. ഇതേ ഫോണിന്റെ 128 ജിബി വേരിയന്റിന് 65,000 രൂപയാണ് പുതിയ വില. ഐഫോണ്‍ 6 എസിന്റെ 32 ജിബി, 128 ജിബി മോഡലുകള്‍ക്ക് യഥാക്രമം 46,900, 55,900 എന്നിങ്ങനെയാണ് പുതിയ വില. യഥാക്രമം 50000, 60000 എന്നിങ്ങനെയായിരുന്നു ഇവയുടെ പഴയ വില.

ഐഫോണ്‍ എസ്ഇ 32 ജിബി മോഡല്‍ 26000 രൂപയ്ക്കും 128 ജിബി മോഡല്‍ 35000 രൂപയ്ക്കും ലഭിക്കും. ഇവയ്ക്ക് 27,200 ഉം, 37200 ഉം വീതമായിരുന്നു മുന്‍ വില.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം