സോപ്പിന് പകരം ചെറുപയർ പൊടി ശീലമാക്കൂ; ​ഗുണങ്ങൾ പലതാണ്

സൗന്ദര്യസംരക്ഷണത്തിന് പണ്ട് മുതൽക്കെ ഉപയോ​ഗിച്ച് വരുന്നതാണ് ചെറുപയർ പൊടി. മഞ്ഞൾ പൊടി, കടലമാവ് പോലെ തന്നെ ഏറെ ​നല്ലതാണ് ചെറുപയര്‍ പൊടിയും. ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മുടി ആരോ​ഗ്യത്തോടെ വളരാനും ഏറ്റവും നല്ലതാണ് ചെറുപയർ പൊടി.കുളിക്കുന്നതിന് മുമ്പ് ചെറുപയർ പൊടി ഉപയോ​ഗിച്ച് തല കഴുകുന്നത് മുടികൊഴിച്ചിൽ, താരൻ എന്നിവ അകറ്റാൻ സഹായിക്കും.

മുഖത്തെ കുരുക്കള്‍ മാറാനും മുഖസംരക്ഷണത്തിനും ഏറെ നല്ലതാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടിക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നു.

ചര്‍മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത് കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു. സോപ്പിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണിത്. തൈരും ചെറുപയര്‍ പൊടിയും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചുളിവുകൾ മാറാൻ സഹായിക്കും.

തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലെ കരുവാളിപ്പിനും കറുത്ത കുത്തുകള്‍ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണ്. ചര്‍മത്തിന് വെളുപ്പ് നല്‍കാനും ഇത് അത്യുത്തമമാണ്. മുഖത്തിന് നിറം വയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് ചെറുപയര്‍, തെെര് ഫേസ് പായ്ക്ക്. തൈരിലെ ലാക്ടിക് ആസിഡ് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ഇതു വഴി ചര്‍മത്തിനു നിറം നല്‍കും.

ചെറുപയര്‍ പൊടിയും ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. ചെറുപയര്‍ പൊടിയും തൈരും കലര്‍ത്തി മുഖ
ത്ത് പുരട്ടുന്നത് ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാനുള്ള സ്വാഭാവിക വഴിയാണ്. സോപ്പിന് പകരം ചെറുപയർ പുരട്ടുന്നത് ചർമ്മം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കും. ചെറുപയർ പൊടി, മുട്ടയുടെ വെള്ള, തെെരും ചേർത്ത് മുഖത്തിടുന്നത് മുഖക്കുരു മാറാൻ സഹായിക്കും.

Loading...