റെയില്‍വേ ,എന്‍ടിപി സി പരിക്ഷയ്ക്ക്‌ മുമ്പ്‌ നിങ്ങള്‍ മോക്ക്‌ ടെസ്റ്റുകള്‍ നടത്തേണ്ടതിന്‍റെ ആറ്‌ കാരണങ്ങള്‍

Loading...

RRB NTPC 2019 പരീക്ഷ ഉടന്‍ നടക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഈ മത്സരപരീക്ഷയ്ക്ക്‌ നന്നായി തയ്യാറെടുക്കുമ്പോള്‍, പരിശീലനം ഒരു പ്രധാനപങ്കു വഹിക്കുന്നു. വിഷയങ്ങളുടെയും ചോദ്യങ്ങളുടെയും പതിവ്‌ പരിശീലനത്തിലൂടെയാണ്‌ ഒരു ഉദ്യോഗാര്‍ത്ഥിക്ക്‌ പരീക്ഷയില്‍ മികച്ച മാര്‍ക്ക്‌ നേടാന്‍ കഴിയുന്നത്‌.

പരീക്ഷയ്ക്കായി പരിശീലിക്കുന്നതിനും തയ്യാറെടുപ്പിന്റെ ഗുണനിലവാരം പതിവായി പരിശോധിക്കുന്നതിനുമുള്ള മികച്ച ഉറവിടമാണ്‌ ഓണ്‍ലൈന്‍ മോക്ക്‌ ടെസ്റ്റ്‌.

ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ക്ക്‌ ശ്രമിക്കുന്നതിലൂടെ ദേശീയതലത്തിലുള്ള റിക്രൂട്ട്മെന്റ്‌ പരീക്ഷയ്ക്ക്‌ യോഗ്യത നേടാനുള്ള നിങ്ങളുടെ സാധ്യതകള്‍ വളരെയധികം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയും. പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുമ്പോള്‍ മോക്ക്‌ ടെസ്റ്റ്‌ പരിഹരിക്കുന്നതിന്റെ പ്രാധാന്യം എണ്ണിപ്പറയുന്നത്‌ ചില പ്രധാന നേട്ടങ്ങള്‍ ഞങ്ങള്‍ നിങ്ങളുമായി പങ്കിടുന്നു.

1. സമയ മാനേജുമെന്റ്‌ പഠിക്കാം

RRB NTPC exam ക്ലിയര്‍ ചെയ്യാന്‍ സമയ മാനേജ്മെന്റ്‌ വളരെ നിര്‍ണായക പങ്ക് വഹിക്കുന്നു. RRB NTPC പരീക്ഷയുടെ ഒന്നും രണ്ടും ഘട്ടത്തില്‍ 100, 120 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. അവ 90 മിനിറ്റിനുള്ളില്‍ ഉദ്യോഗാര്‍ത്ഥികള്‍ പരിഹരിക്കണം. പേപ്പറിന്റെ ബുദ്ധിമുട്ട ലെവല്‍ കാരണം നിശ്ചിത സമയത്ത്‌ എല്ലാ ചോദ്യങ്ങളും കൃത്യമായി പരിഹരിക്കാന്‍ വെല്ലുവിളിയാകും. അതിനാല്‍ മോക്ക്‌ ടെസ്റ്റ്‌ പരിശീലിക്കുന്നത്‌ കൊണ്ട് ഒരു പ്രത്യേക ചോദ്യം പരിഹരിക്കുന്നതിന്‌ ആവശ്യമായ സമയം നിങ്ങള്‍ക്ക്‌ മെച്ചപ്പെടുത്താന്‍ കഴിയും.

2, യഥാര്‍ത്ഥ പരീക്ഷ അന്തരീക്ഷവുമായി പരിചയപ്പെടാന്‍ നിങ്ങളെ സഹായിക്കുന്നു.

യഥാര്‍ത്ഥ ടെസ്റ്റ്പേപ്പറുകള്‍ അനുസരിച്ച്‌ വിഷയത്തിലെ വിദഗ്ദ്ധരാണ്‌ അവ രൂപകല്‍പന
ചെയ്തിരിക്കുന്നത്‌ എന്നതാണ്‌ മോക്ക്‌ ടെസ്റ്റിന്റെ ഏറ്റവും മികച്ച കാര്യം. RRB NTPC 2019 മോക്ക് ടെസ്റ്റ്‌ ശ്രമിക്കുന്നതിലൂടെ നിങ്ങള്‍ക്ക്‌ പരീക്ഷാരീതി സ്വയം പരിചയപ്പെടാം. മാത്രമല്ല, യഥാര്‍ത്ഥ പരീക്ഷ പരിതസ്ഥിതിയെക്കുറിച്ച്‌ അറിയാന്‍ മോക്ക്‌ ടെസ്റ്റ്‌ പേപ്പര്‍ നിങ്ങളെ സഹായിക്കും. അതിനാല്‍ ഗ്രേഡ്‌ അപ്പുകള്‍ ഓണ്‍ലൈന്‍ മോക്ക്‌ ടെസ്റ്റ്‌ സീരീസ്‌ പരീക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക്‌ തീര്‍ച്ചയായും RRB NTPC 2019 ന്റെ പരീക്ഷാരീതി പരിചയപ്പെടാന്‍ സാധിക്കും.

3, നിസാരമായ തെറ്റുകള്‍ ഇല്ലാതാക്കാന്‍ നിങ്ങളെ സഹായിക്കുന്നു

പലപ്പോഴും തെറ്റായ കണക്കുകൂട്ടല്‍, ബബ്ലിംഗ്‌ പിശക്‌, ഒരു പ്രത്യേക വാക്ക്‌ വായിക്കാത്തത്‌
എന്നിവ പോലുള്ള നിസാര തെറ്റുകള്‍ മാര്‍ക്ക്‌ നഷ്ടപ്പെടാന്‍ കാരണമാകുന്നു. നിങ്ങള്‍ക്ക്‌ തെറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും, ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ പരിഹരിക്കുന്നതിലൂടെ നിസാരവും അനാവശ്യവുമായ പിശകുകള്‍ നിങ്ങള്‍ക്ക്‌ കുറയ്ക്കാന്‍ കഴിയും.

4. അസ്വസ്ഥത പരിഹരിക്കാന്‍ സഹായിക്കുകയും ആത്മവിശ്വാസം മെച്ചപ്പെടുത്തുകയും ചെയ്യുന്നു

RRB NTPC ഏറ്റവും വലിയ മത്സരപരീക്ഷയാണ്‌. ഈ പരീക്ഷയില്‍ മികച്ച പ്രകടനം നടത്തുന്നത്‌
ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്‌. അതിനാല്‍ ഭൂരിപക്ഷം ഉദ്യോഗാര്‍ത്ഥികളും സമ്മര്‍ദ്ദവും ഉത്കണ്ഠയും നേരിടാറുണ്ട്. ഇതുമൂലം പലപ്പോഴും അവരുടെ പരീക്ഷയ്ക്കുള്ള പ്രകടനം തടസ്സപ്പെടാറുണ്ട്. ഇത്‌ ഓര്‍മ്മ നഷ്ടപ്പെടുന്നതിലേക്ക്‌ നയിക്കുകയും പേപ്പര്‍ പരിഹരിക്കുമ്പോള്‍ ചില സമയങ്ങളില്‍ മനസ്‌ ശുന്യമാവുകയും ചെയ്യും.

എന്നിരുന്നാലും മോക്ക്‌ ടെസ്റ്റുകള്‍ സ്ഥിരമായി പരിശീലിച്ചാല്‍ നിങ്ങള്‍ക്ക്‌ പരീക്ഷയുടെ ഭയം മറികടക്കാന്‍ സാധിക്കും.

5. പഠനത്തില്‍ നിങ്ങള്‍ എവിടെ എത്തി എന്നറിയാന്‍ മോക്ക്‌ ടെസ്റ്റ്‌ സഹായിക്കുന്നു.

അഖിലേന്ത്യാഅടിസ്ഥാനത്തിലാണ്‌ RRB NTPC Online Mock Test നടത്തുന്നത്‌. അതിനാല്‍ ഒരു
പരീക്ഷ എഴുതുമ്പോള്‍ തന്നെ പരീക്ഷയെക്കുറിച്ചുള്ള ന്യായമായ ആശയം മനസ്സിലാകും. RRB NTPC Online Mock Test സ്ഥിരമായി പരിശീലിക്കുന്നത്‌ കൊണ്ട് നിങ്ങളുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താന്‍
സാധിക്കും. ഒപ്പം പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കാനും കഴിയും.

6. നിങ്ങളുടെ പരീക്ഷാ തയ്യാറെടുപ്പ്‌ വിശകലനം ചെയ്യുന്നതിനുള്ള മികച്ച മാര്‍ഗ്ഗം

മോക്ക്‌ടെസ്റ്റിനെക്കുറിച്ചുള്ള മികച്ച ഒരു കാര്യം എന്തെന്നാല്‍ നിങ്ങള്‍ പരിഹരിച്ചതിനുശേഷം
നിങ്ങളുടെ പ്രകടനം വിശകലനം ചെയ്യാന്‍ അവ നിങ്ങളെ അനുവദിക്കുന്നു എന്നതാണ്‌. ഓരോ ടെസ്റ്റും പരിഹരിച്ചതിന്‌ ശേഷം തെറ്റുകളും ബലഹീനതയും അറിയാന്‍ നിങ്ങള്‍ക്ക്‌ വിഭാഗം തിരിച്ചുള്ള ചോദ്യങ്ങളിലൂടെ നന്നായി വിശകലനം ചെയ്യാവുന്നതാണ്‌. ഇത്‌ വഴി ചെറിയ തെറ്റുകള്‍ നീക്കാനുള്ള പരിഹാരങ്ങള്‍മനസ്സിലാകും.

അവസാനവാക്കുകള്‍

മോക്ക്‌ ടെസ്റ്റ്‌ സ്ഥിരമായി പരിഹരിക്കുന്നത്‌ മൂലം ആശയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അറിവും
ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ പരിഹരിക്കാനുള്ള കഴിവും ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ എളുപ്പത്തില്‍ മെച്ചപ്പെടുത്താന്‍ കഴിയും. ഇതുവഴി നിങ്ങൾക്ക് പരമാവധി ചോദ്യങ്ങള്‍ പരീക്ഷിക്കുന്നതിനും പരീക്ഷ എളുപ്പത്തില്‍ പാസ്സാകാനും സാധിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം