Categories
tech

മൂന്ന് ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിള്‍

ന്യൂയോര്‍ക്ക്:  മൂന്ന് ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിള്‍. പ്രിന്‍സസ് സലൂണ്‍, നമ്പര്‍ കളറിംഗ്, കാറ്റ്സ് ആന്‍റ് കോസ് പ്ലേ എന്നീ ആപ്പുകളെയാണ് ഗൂഗിള്‍ ഒഴിവാക്കിയത്.

അമേരിക്കയിലും മറ്റും യുവാക്കള്‍ക്കിടയില്‍ പ്രചാരം നേടിയതും  ഏകദേശം രണ്ട് കോടിയോളം ഉപയോക്താക്കള്‍ ഉള്ള ആപ്പുകളാണിവ

ഇന്‍റര്‍നാഷണല്‍ ഡിജിറ്റല്‍ അക്കൌണ്ടബിലിറ്റി കൌണ്‍സില്‍ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ ആപ്പുകള്‍ ഗൂഗിളിന്‍റെ ഡാറ്റ ശേഖരണ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് എന്ന് കണ്ടെത്തിയിരുന്നു.

ഗൂഗിളിന്‍റെ ഡാറ്റ നയത്തിന് വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നതായിരുന്നു ഗുരുതര ആരോപണം.

അടുത്തിടെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ചില ക്രമവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നു എന്ന പേരില്‍ ഗൂഗിളിനെതിരെ അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് കേസ് എടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ പ്ലേ സ്റ്റോറില്‍ നിന്നുള്ള ആപ്പുകളുടെ നീക്കം ചെയ്യല്‍ എന്നത് ശ്രദ്ധേയമാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Google has dropped apps like Princess Salon, Number Coloring and Cats & Cosplay.

NEWS ROUND UP