Categories

സ്വര്‍ണകള്ളകടത്ത് ; മൂന്ന് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മൂന്ന് പ്രതികൾക്ക്  ജാമ്യം അനുവദിച്ചു ഹൈക്കോടതി. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അൻവർ, ഷെമീം, ജിഫ്സൽ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ ഒൻപത്, പതിമൂന്ന്, പതിന്നാല് പ്രതികളാണിവർ.

ഉപാധികളോടെയാണ് ജാമ്യം. 60 ദിവസം പിന്നിട്ട സാഹചര്യത്തിൽ ആണ് ജാമ്യം അനുവദിച്ചത്.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ഈ മാസം 22 ന് ഹാജരാക്കാൻ എൻഐഎ കോടതി ഉത്തരവിട്ടു.

എൻഐഎ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. കേസിലെ മുഖ്യപ്രതി കെടി റമീസിന് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കസ്റ്റംസ് കേസിൽ ജാമ്യം ലഭിച്ചെങ്കിലും എൻഐഎ കേസിൽ പ്രതിയായതിനാൽ കെ ടി റമീസിന് ജയിലിൽ നിന്ന് ഉടനെ പുറത്തിറങ്ങാനാകില്ല.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP