Categories
headlines

സ്വര്‍ണക്കടത്ത് ക്കേസ് ; ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെ ഇന്ന് ചോദ്യം ചെയ്യും. ദുബായ് പൊലീസും എൻഐഎയും സംയുക്തമായാണ് ഫൈസലിനെ ചോദ്യം ചെയ്യുക. ഫൈസലുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ദുബായ് പൊലീസ് എൻഐഎയ്ക്ക് കൈമാറി.

ഇയാളുമായി ബന്ധപ്പെട്ട ഒന്നിൽ അധികം ആളുകൾക്ക് ദുബായ് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

read more : കേരളത്തില്‍ മഴ ശക്തി കുറയുന്നു ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫൈസലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറാനും രാജ്യം വിടരുതെന്നും ഇവർക്ക് നിർദേശം നൽകി. അന്വേഷണത്തിന് എല്ലാവിധ സഹായവും ചെയ്യാൻ ദുബായ് ഭരണകൂടത്തിന്റെ നിർദേശമുണ്ട്.

അന്വേഷണത്തിൽ ദുബായ് പൊലീസിന്റെ റോൾ എന്തായിരിക്കണമെന്നതിനെക്കുറിച്ചുള്ളതിൽ വ്യക്തത വന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

ചോദ്യം ചെയ്യാനായി ഇന്ത്യയിലുള്ള അന്വേഷണ ഉദ്യോഗസ്ഥരും വിഡിയോ കോൺഫറൻസ് നടത്തും. എൻഐഎയിൽ നിന്ന് രണ്ട് പേരുടെ സംഘമാണ് ദുബായിലേക്ക് തിരിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP