Categories
Kozhikode

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി ; 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.

11 കേസുകളിലായിട്ടാണ് 1443 ഗ്രാം സ്വർണം പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 2.25 ലക്ഷം വിലവരുന്ന 72000 സിഗരറ്റും 6 ലക്ഷത്തോളം വിലവരുന്ന 8.5 കിലോ കുങ്കുമപ്പൂവും പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്.

കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Gold seized again at Karipur. Gold worth Rs 73 lakh seized at international airport

NEWS ROUND UP