കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണമാണ് പിടികൂടിയത്.

ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ തിരൂർ സ്വദേശി ഉനൈസാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശിയ നിലയിലാണ് സ്വർണ കഷ്ണങ്ങൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്.
കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.
News from our Regional Network
English summary: Gold seized again at Karipur, Kozhikode; Tirur resident arrested