കേരളത്തിലെ സ്വര്‍ണവില കൂടി

Loading...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 2,945 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.

ഒരു പവന്‍ സ്വര്‍ണത്തിന് 23,560 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായിരുന്നു നിരക്ക്. ഇന്നലെയായിരുന്നു സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,289.25 ഡോളറാണ് ഇന്നത്തെ നിരക്ക്.

ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.

 

 

പഴശ്ശിയുടെ മണ്ണ് രാഹുൽ ഗാന്ധിക്ക് വാട്ടർ ലൂ ആകുമൊ? വോട്ട് ക്വാട്ടയുമായി സി പി എം ഇറങ്ങുമ്പോൾ……………………..വീഡിയോ കാണാം

 

Loading...