തക്കാളിക്ക് സ്വര്‍ണവില …! സ്വര്‍ണ്ണം ഉപേക്ഷിച്ച്‌ തക്കാളി മാല അണിഞ്ഞ് വധു

Loading...

ച്ചക്കറികള്‍ വില കുതിച്ചുയരുകയാണ്. സവാളയും, ഉരുളക്കിഴങ്ങും, ഉള്ളിക്കും പുറമെ തക്കാളി ഉള്‍പ്പെടെയുള്ളവയ്ക്കും വില മുകളിലേക്ക് തന്നെ.

പച്ചക്കറിയുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപേക്ഷിച്ച്‌ തക്കാളി ആഭരണങ്ങള്‍ അണിഞ്ഞാണ് ഒരു വധു ഈ അവസ്ഥയെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചത്.

പാകിസ്ഥാനിലെ ഒരു വിവാഹ ചടങ്ങിനിടെയാണ് വധു സ്വര്‍ണ്ണത്തിന് പകരം തക്കാളി ആഭരണങ്ങളാക്കിയത്. പാക് മാധ്യമപ്രവര്‍ത്തക നൈല ഇനായത്താണ് വധുവിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ ദൃശ്യങ്ങള്‍ സഹിതം ട്വിറ്ററില്‍ പങ്കുവെച്ചത്. തക്കാളി ആഭരണം അണിയാനുള്ള കാരണവും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

അഭിമുഖത്തില്‍ തന്നെ തക്കാളി ആഭരണം ധരിച്ചതിന്റെ കാരണം വ്യക്താമാക്കിട്ടുണ്ട്. സ്വര്‍ണ്ണത്തിന്റെ വില കൂടുകയാണ്. തക്കാളിയുടേയും കപ്പലണ്ടിയുടേയും വിലയും കൂടുന്നുണ്ട്.

അതുകൊണ്ട് വിവാഹത്തിന് സ്വര്‍ണ്ണത്തിനു പകരം തക്കാളി ഉപയോഗിക്കാന്‍ തീരുമാനിച്ചു എന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ വീഡിയോ വൈറലായതോടെ ഈ വിവാഹം യഥാര്‍ത്ഥ വിവാഹമാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഒരു വിഭാഗം ആളുകള്‍ പറയുന്നു.

വലിയൊരു വിഭാഗം വ്യത്യസ്തമായ തീരുമാനമെടുത്ത വധുവിന് ആശംസകളും അഭിനന്ദനവും അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ തക്കാളി വില കിലോഗ്രാമിന് 300 രൂപയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം