റാംപ് വാക്ക് പരിശീലനത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Loading...

ബംഗളൂരു: കോളേജില്‍ റാംപ് വാക്ക് പരിശീലനം നടത്തുന്നതിനിടെ ഇരുപത്തിയൊന്നുവയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ബംഗളൂരു പീനിയയിലെ ഒരു സ്വകാര്യ കോളേജിലെ എംബിഎ വിദ്യാര്‍ഥിനിയായ ശാലിനി(21)യാണ് മരിച്ചത്.

ഹൃദയാഘാതം മൂലമാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കോളേജിലെ ഫ്രഷേഴ്‌സ് ഡേയ്ക്ക് ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനായി ശാലിനിയും സുഹൃത്തുക്കളും ചേര്‍ന്ന് പരീശീലനം നടത്തുകയായിരുന്നു.

റാംപ് വാക്ക് പൂര്‍ത്തിയാക്കിയ ശേഷം സ്റ്റേജിന് സമീപം നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം