തമിഴ്നാട്ടില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവം ; കുടുംബത്തിനു ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Loading...

മിഴ്നാട്ടില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ  കുടുംബത്തിനു ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. വില്ലുപുരത്ത് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്  അഞ്ച് ലക്ഷം രൂപയാണ് ധനസഹായം.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ എഐഎഡിഎംകെയുടെ രണ്ട് പ്രാദേശിക നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പ്രാദേശിക എഐഡിഎംകെ നേതാക്കളും കൊലപാതക കേസിലെ പ്രതികളുമായ മുരുകൻ, കാളിയ പെരുമാൾ എന്നിവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.

കഴിഞ്ഞ ദിവസമാണ് തമിഴ്‍നാടിനെയാകെ ഉലച്ചു കളഞ്ഞ സംഭവം. ഉച്ചയ്ക്കു വീടിനോടു ചേർന്നുള്ള കടയ്ക്കു മുന്നിലിരിക്കുകയായിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ജയശ്രീ.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ സമയത്ത് കടയിലെത്തിയ മുരുകൻ, കാളിയപെരുമാൾ എന്നിവർ സാധനങ്ങൾ ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവുമായി വഴക്കായി. പിന്നാലെ പെൺകുട്ടിയുടെ കൈകൾ പിറകിലോട്ടു കെട്ടി വായിൽ തുണി തിരുകിയതിനു ശേഷം മണ്ണണ്ണയൊഴിച്ചു തീകൊളുത്തി.

കരച്ചിൽ കേട്ട് എത്തിയ പ്രദേശവാസികൾ  വില്ലുപുരം സർക്കാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിക്ക് 70 ശതമാനം  പൊള്ളലേറ്റിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. മുരുകനേയും പെരുമാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ അച്ഛൻ ജയകുമാറുമായി പ്രതികൾക്ക് ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് കടയിൽ നിന്ന് സാധനങ്ങൾ നൽകാത്തതിന്‍റെ പകയിലാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് ബന്ധുക്കളും ആരോപിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം