തേച്ചിട്ടുപോയ കാമുകി നല്‍കിയ സമ്മാനങ്ങള്‍ തിരിച്ചുനല്‍കിയില്ല ; എട്ടിന്റെ പണികൊടുത്ത് കാമുകന്‍

Loading...

ദുബായ്  : കാമുകി തേച്ചിട്ടുപോയാല്‍ കള്ളുകുടിച്ചും വിരഹഗാനങ്ങള്‍ കേട്ടും നടക്കുന്ന ഒരുപാട് കാമുകന്മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലര്‍ കാമുകിയുടെ കല്യാണം മുടക്കാന്‍ മുന്‍കൈയെടുക്കുന്നതും കാണാം.

എന്നാല്‍ കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും പുറത്തുവന്ന പ്രതികാര കഥയാണ് കൗതുകകരം. പ്രണയിക്കുന്ന സമയത്ത് നല്‍കിയ സമ്മാനങ്ങള്‍ ബ്രേക്കപ്പായതിന് ശേഷം മടക്കി നല്‍കാത്തതില്‍ രോഷാകുലനായ കാമുകന്‍ യുവതിയുടെ രണ്ട് കാറുകള്‍ രാസപദാര്‍ത്ഥം ഉപയോഗിച്ച്‌ നശിപ്പിച്ചു.

അല്‍ ഖുവോസ് പ്രദേശത്തെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ബുര്‍ ദുബായ് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം ബിന്‍ സുരൂര്‍ പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

‘ഒരു സ്ത്രീയും അവരുടെ നാല് പെണ്‍മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടിലെ സിസിടിവി ക്യാമറയില്‍ ഒരു കൂട്ടം മുഖംമൂടി ധരിച്ച യുവാക്കള്‍ മോട്ടോര്‍ ബൈക്കുകളില്‍ വരികയായിരുന്നു. അതില്‍ ഒരാള്‍ വാഹനങ്ങളില്‍ രാസവസ്തുക്കള്‍ ഒഴിച്ച്‌ രക്ഷപ്പെട്ടു,’ ബ്രിഗേഡിയര്‍ ബിന്‍ സുരൂര്‍ പറഞ്ഞു.

കാറുകള്‍ കേടുപാട് വരുത്തുമ്ബോള്‍ ധരിച്ചിരുന്ന ബ്രാന്‍ഡഡ് ഷര്‍ട്ട് വഴിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പരിശോധിച്ചപ്പോള്‍ ഇതേ ഉടുപ്പ് ധരിച്ച യുവാവ് പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് കണ്ടെത്തി.

ചോദ്യം ചെയ്യലില്‍ തന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി യുവാവ് സമ്മതിച്ചു. “വേര്‍പിരിഞ്ഞ ശേഷം പെണ്‍കുട്ടിയോട് പ്രതികാരം ചെയ്യാന്‍ ഇയാള്‍ ആഗ്രഹിച്ചിരുന്നു. “ബ്രിഗ് ബിന്‍ സുരൂര്‍ കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം