വഴി ഒരുക്കുക; മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയും കൊണ്ട് പെരിന്തൽമണ്ണയിൽ നിന്നും തിരുനവനന്തപുരത്തേക്ക് ആംബുലൻസ് പോകുന്നു

Loading...

പെരിന്തൽമണ്ണ അൽ ശിഫ ആശുപത്രിയിൽ നിന്നും മൂന്ന് ദിവസം പ്രായമായ ഹൃദയസംബന്ധമായ അസുഖമുള്ള കുഞ്ഞിനെയും വഹിച്ച് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ആംബുലൻസ് പുറപ്പെട്ടു. ആംബുലൻസ് നിലവിൽ പുതുക്കാട് പിന്നിട്ടു.

ഇന്ന് വൈകീട്ട് 4.30ന് ആംബുലൻസ് പുറപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾക്കായി അഭ്യർത്ഥിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ കളത്തിൽ നജാദ്-ഇർഫാന ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ മകനെയാണ് ശ്രീചിത്രയിലേക്ക് കൊണ്ടുപോകുന്നത്.

 

ആംബുലൻസ് പോകുന്ന വഴി

പെരിന്തൽമണ്ണ – അങ്ങാടിപ്പുറം -വളാഞ്ചേരി – കുറ്റിപ്പുറം – എടപ്പാൾ -ചങ്ങരംകുളം – പെരുമ്പിലാവ് – കുന്നുംകുളം-അമല
മിഷൻ – ആമ്പല്ലൂർ – ചാലക്കുടി – അങ്കമാലി- ആലുവ – ഇടപ്പള്ളി – വൈറ്റില – ചേർത്തല- ആലപ്പുഴ- അമ്പലപ്പുഴ – ഹരിപ്പാട് – കായംകുളം – കരുനാഗപ്പള്ളി – കൊല്ലം ബൈപ്പാസ് – ചാത്തന്നൂർ – പാരിപ്പള്ളി – കല്ലമ്പലം – ആറ്റിങ്ങൽ – കഴക്കൂട്ടം – ശ്രീചിത്ര ഹോസ്പിറ്റൽ

കൂടുതൽ വിവരങ്ങൾക്കായി കുട്ടിയുടെ ബന്ധു അബ്ദുൽസലാമുമായി 9249806209 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

 

 

 

 

 

 

ഈ കൊച്ചു കുട്ടിക്കുമുണ്ട് പോളിംഗ് ബൂത്തിൽ കാര്യം.എന്നാൽ കുട്ടികൾക്കെന്താ പോളിംഗ് ബൂത്തിൽ കാര്യമെന്ന് അറിയാൻ സംശയത്തോടെ നില്ക്കുന്നവർക്ക് ഒരു ചെറുപുഞ്ചിരി നല്കുകയാണ് ജ്യോതി. ….. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

 

Loading...