സ്വവര്‍ഗരതി എന്നത് മനുഷ്യന്റെ ലൈംഗിക സത്വത്തിന്റെ സാധാരണ രൂപം

Loading...

സ്വവര്‍ഗ രതിയെ അനുകൂലിച്ച്‌ ജര്‍മ്മന്‍ ബിഷപ്പുമാര്‍. സ്വവര്‍ഗരതി സാധാരണമാണെന്നും ലൈംഗിക ധാര്‍മികത എന്ന വിഷയം പഠനവിധേയമാക്കുമെന്നും ജര്‍മ്മന്‍ ബിഷപ്പുമാര്‍ പറയുന്നു.സ്വവര്‍ഗാനുരാഗിയാകുന്നത് മനുഷ്യന്റെ ലൈംഗിക സത്വത്തിന്റെ സാധാരണ രൂപമാണെന്നും ബിഷപ്പുമാര്‍ വെളിപ്പെടുത്തുന്നു. ബെര്‍ലിനില്‍ നടന്ന ചര്‍ച്ചകള്‍ക്ക് േശഷം വിവാഹ കുടുംബ കമ്മീഷന്‍ നിയമ വിധേയമാക്കി ഉത്തരവ് ഇറക്കിയത്.

ജര്‍മ്മനിയുടെ രണ്ടുവര്‍ഷത്തെ സിനോഡല്‍ പ്രോസസിന് ശേഷമാണ് വത്തിക്കാനില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന് അനുസൃതമായി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനൊരുങ്ങുന്നത്. മനുഷ്യനിലെ ലൈംഗിക സത്വം വെളിപ്പെടുന്നത് പ്രായപൂര്‍ത്തിയാകുന്നതോടെയാണെന്നാണ് ബെര്‍ലിന്‍ ആര്‍ച്ച്‌ ബിഷപ്പ് ഹെയ്‌നര്‍ കോച്ച്‌ കത്തോലിക്കാ ന്യൂസ് ഏജന്‍സിയോട് പ്രതികരിച്ചിരിക്കുന്നത്.

വിഭിന്നലിംഗത്തോടുള്ള ആകര്‍ഷണവും സ്വര്‍ഗത്തോടുള്ള ആകര്‍ഷണവും സാധാരണ ലൈംഗികതയുടെ രൂപങ്ങളില്‍പ്പെടുന്നെന്നാണ് അദ്ദേഹം പ്രതികരിക്കുന്നത്.ഈ നീക്കത്തിന് സാധ്യമായത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുസ്തകമായ അമോറിസ് ലൊറ്റീഷ്യ മൂലമാണെന്നും ബിഷപ്പ് പറയുന്നു.

ഡിസംബര്‍ 20ന് ബെര്‍ലിനില്‍ മനുഷ്യനും ലൈംഗികതയും എന്ന വിഷയത്തെ അധികരിച്ച്‌ നടത്തിയ ചര്‍ച്ചയിലാണ് ബിഷപ്പുമാര്‍ നിര്‍ണായക തീരുമാനം വ്യക്തമാക്കിയത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം