കൂടത്തായി; സിലി വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

Loading...

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ രണ്ടാമത്തെ കേസില്‍ ഇന്നു കുറ്റപത്രം സമര്‍പ്പിക്കും. മുഖ്യപ്രതി ജോളി ജോസഫിന്റെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക.

2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. ഗുളികയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കി ജോളി ജോസഫ് സിലിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. സയനൈഡ് സംഘടിപ്പിച്ചു നല്‍കിയ എം.എസ്. മാത്യു, കെ. പ്രജികുമാര്‍ എന്നിവരാണു കേസില്‍ രണ്ടും മൂന്നും പ്രതികള്‍. സിലിയുടെ ഭര്‍ത്താവായിരുന്ന ഷാജുവിന്റെ രഹസ്യമൊഴി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഷാജുവിനെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. സിലി മരിച്ച്‌ ഒരു വര്‍ഷത്തിനു ശേഷം ജോളിയും ഷാജുവും തമ്മിലുള്ള വിവാഹം നടന്നിരുന്നു. മരണത്തിനു ശേഷം സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ ജോളി സ്വന്തമാക്കിയതായും പൊലീസ് കണ്ടെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം