മലപ്പുറത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞെങ്കിലും ഒഴിവായത് വന്‍ ദുരന്തം

Loading...

മലപ്പുറം: ഗ്യാസ് ടാങ്കര്‍ മറിഞ്ഞ വളാഞ്ചേരിയില്‍ ഒഴിവായത് വന്‍ ദുരന്തം. തൃശ്ശൂര്‍ – കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിലാണ് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞത്. ഇതുവരെ ചോര്‍ച്ചയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സമീപ പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇതു വഴിയുള്ള ഗതാഗതം വഴി തിരിച്ച്‌ വിടുന്നുണ്ട്.

മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കര്‍ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി മുത്തു സെല്‍വന് നിസാരമായി പരിക്കേറ്റു

Loading...