ഇതെന്തൊരു കഷ്ടമാണ്…വിദേശത്തും സ്വകാര്യതയില്ലാതെ ഗാന്ധി കുടുംബം; ഓരോ നീക്കവും ഇനി കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ

Loading...

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കംബോഡിയയിലേക്ക് യാത്ര തിരിച്ചതിനു പിന്നാലെ വിവിഐപികളുടെ സുരക്ഷാ മാനദണ്ഡത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. നെഹ്റു കുടുംബത്തിന്റെയടക്കം എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷാ മാനദണ്ഡങ്ങളാണ് മോഡി സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലോടെ പുതുക്കിയിരിക്കുന്നത്. നേതാക്കളുടെ വിദേശ യാത്രകളില്‍ ഇനി മുതല്‍ മുഴുവന്‍ സമയവും എസ്പിജി അനുഗമിക്കണമെന്ന് നിര്‍ദേശിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സര്‍ക്കുലര്‍ ഇറക്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ ക്രമീകരണങ്ങളില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. വിദേശയാത്രകളില്‍ എവിടെയൊക്കെ സന്ദര്‍ശനം നടത്തുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങള്‍ അറിയിക്കണം. ഒരോ മിനിറ്റിലും സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ പുതുക്കി നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

വിദേശയാത്രകളില്‍ ഗാന്ധി കുടുംബം എസ്പിജി സുരക്ഷ ഉപയോഗിക്കാറില്ല. ഏത് രാജ്യത്തേക്കാണോ പോകുന്നത് അവിടെ വരെ സുരക്ഷ ജീവനക്കാരെ കൂടെ കൂട്ടുകയും എത്തിയ ശേഷം തിരിച്ചയയ്ക്കുകയുമാണ് പതിവ്. സ്വകാര്യത പരിഗണിച്ച്‌ എസ്പിജി ഒപ്പം വേണ്ടെന്ന നിലപാടാണ് നേതാക്കള്‍ക്കുള്ളത്. എന്നാല്‍, അതീവ സുരക്ഷ വേണ്ട സാഹചര്യത്തില്‍ എസ്പിജിയെ പിന്‍വലിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് എസ്പിജി സുരക്ഷയുള്ളത്.

ഇതിനിടെ, കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.g

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം