ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തികരണത്തിലേക്ക് : പിണറായി വിജയന്‍

Loading...

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്ന ഗെയില്‍ പൈപ്പ്  ലൈന്‍ പദ്ധതി പൂര്‍ത്തികരണത്തിലേക്ക് നീങ്ങുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ . അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത് .  കൊച്ചി മംഗലാപുരം പദ്ധതിയാണ്  പൂര്‍ത്തികരണത്തിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

പിണറായിയുടെ ഫേസ് ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം …………………

മുഴുവന്‍ കരാറുകളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് 2014 ല്‍ ഗെയില്‍ പിന്മാറിയ ഒരു പദ്ധതി, അധികാരത്തില്‍ വരുമ്പോള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്ന ആ പദ്ധതി ഇപ്പോള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തിയിരിക്കുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ്. കൊച്ചി- മംഗലാപുരം പദ്ധതിയാണ് പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നത്.

മതിയായ നഷ്ടപരിഹാരം നല്‍കി, ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കൊച്ചി- മംഗലാപുരം പാതയിൽ 410 കിലോമീറ്ററിലാണ് കേരളത്തിൽ പൈപ്പ് ലൈൻ ഇടേണ്ടത്. ഇതില്‍ 380 കി മീ ദൂരത്തും പൈപ്പ് ലൈൻ ഇട്ടത് ഈ സര്‍ക്കാരിന്റെ കാലത്താണ് . 22 സ്റ്റേഷനുകളും ഈ സര്‍ക്കാരിന്റെ കാലത്ത് പൂർത്തീകരിച്ചു.

മുഴുവന്‍ കരാറുകളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് 2014 ല്‍ ഗെയില്‍ പിന്മാറിയ ഒരു പദ്ധതി, അധികാരത്തില്‍ വരുമ്പോള്‍…

Pinarayi Vijayan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಸೆಪ್ಟೆಂಬರ್ 20, 2019

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം