ശബരിമലയിലേക്ക് എത്തിയ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍

ശബരിമലയിലേക്ക് എത്തിയ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. അധികാരത്തിലിരുന്നാല്‍ ആനപ്പുറത്താണെന്ന് മന്ത്രിമാര്‍ കരുതരുതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സന്ദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എസ്.പി യതീഷ് ചന്ദ്രയുമായുണ്ടായ വാക്കുതര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമര്‍ശനം.

സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തെ ചോദ്യം ചെയ്യാന്‍ ഒരു കേന്ദ്രമന്ത്രിക്കും അവകാശമില്ല. കേന്ദ്രമന്ത്രിമാര്‍ അവരവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചാല്‍ മതി. സംസ്ഥാനത്തിന്റെ അധികാരത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം