പഠനം മുതൽ സിനിമ വരെ…. നിങ്ങൾ ടെലഗ്രാമിൽ ചേർന്നോ…? യുവാക്കളിൽ തരങ്കമായി ടെലഗ്രാം ആപ്പ്

Loading...

കോഴിക്കോട്‌ : വാട്സ് ആപ്പിലെ സല്ലാപത്തിനും പൊലിമയ്ക്കും ഇവിടെയും ഒട്ടും കുറവില്ല.പഠനം മുതൽ സിനിമ വരെ…. നിങ്ങൾ ടെലഗ്രാമിൽ ചേർന്നോ? യുവാക്കളിൽ തരങ്കമായി ടെലഗ്രാം ആപ്പ് .
തിയറ്ററുകൾ അടച്ചതോടെ സിനിമകൾ കാണാൻ ‘ടെലിഗ്രാമി’ൽ കയറുന്നവരാണ്‌ ഇന്ന്‌ കൂടുതലും.

മലയാളം സിനിമ മുതൽ ലോക ക്ലാസിക്കുകൾവരെ വന്നെത്തുന്ന ടെലിഗ്രാം ഇനി വിദ്യാർഥികൾക്കും സ്വന്തം. പ്ലസ്‌ വൺ പ്രവേശനത്തിനൊരുങ്ങുന്ന കുട്ടികൾക്കാണ്‌ ടെലിഗ്രാം പ്ലാറ്റ്‌ ഫോമിൽ ഒന്നിച്ചുകൂടാൻ അവസരം.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെല്ലാണ്‌ ഈ വേറിട്ട മാർഗം ഒരുക്കുന്നത്‌. സംസ്ഥാനത്ത്‌ ഏഴ്‌ ജില്ലകളിൽ ‌ ഈ സംവിധാനം തുടങ്ങി. മറ്റ്‌ ജില്ലകളിലും ഉടൻ ആരംഭിക്കും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

പ്ലസ്‌ വൺ പ്രവേശനത്തിന്റെ ഔദ്യോഗിക വിവരങ്ങൾ അതത്‌ സമയം ലഭിക്കാനും ഈ അവസരം ഉപയോഗിക്കാം.
കോഴിക്കോട്‌ ജില്ലയിലാണ്‌ ടെലിഗ്രാമിന്റെ തുടക്കം. പാലക്കാട്‌, കണ്ണൂർ, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും ഈ സംവിധാനമുണ്ട്‌.

കോവിഡ്‌ വ്യാപിച്ചതോടെ പ്ലസ്‌ വൺ പ്രവേശന രീതിക്ക്‌ മാറ്റം വന്നതോടെയാണ്‌ വിവരങ്ങൾ കൈമാറാൻ ടെലിഗ്രാം ഉപയോഗിക്കുന്നത്‌.
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഇതിൽ ചേർന്ന്‌ പ്ലസ്‌ വൺ പ്രവേശനത്തിന്റെ വിവരങ്ങൾ അറിയാം. ഫോക്കസ് പോയിന്റ് ഹെൽപ്‌ ഡെസ്കിലെ വിദഗ്ധരായ കൗൺസിലർമാർ സംശയങ്ങൾ പരിഹരിക്കും.

ഹയർ സെക്കൻഡറി കോമ്പിനേഷനുകളെക്കുറിച്ചും അലോട്ട്‌മെന്റ്‌ വിവരങ്ങൾ സംബന്ധിച്ചും അറിയാം.

ഏത് കോമ്പിനേഷൻ തെരഞ്ഞെടുക്കണം, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസിന്റെ വിവിധ കരിയർ തൊഴിൽ സാധ്യതകൾ, സിബിഎസ്‌ഇ വിദ്യാർഥികൾ അറിയേണ്ട കാര്യങ്ങൾ, അപേക്ഷ നൽകേണ്ട വിധം തുടങ്ങി നിരവധി വിവരങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ടെലിഗ്രാമിൽ ലഭിക്കും. 2700 ഓളം വിദ്യാർഥികളും രക്ഷിതാക്കളുമാണ്‌ ജില്ലയിൽ ഇതുവരെ ടെലിഗ്രാമിൽ ചേർന്നത്‌.  ട്രൂവിഷൻ ന്യൂസ് ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ വിരൾ തൊടുക

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം