ഭീതി പരത്തിയ മിന്നല്‍പ്പിണരുകള്‍… എരുമേലിയിലെ വീട്ടില്‍ സംഭവിച്ചത് ….

Loading...

എരുമേലി : എരുമേലിയിലെ വീട്ടില്‍ മിന്നലേറ്റ് വീടിന്‍റെ ഭിത്തിയും തറയും തകര്‍ന്നെങ്കിലും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു . കൊടിത്തോട്ടം ചീരംകുളം കുട്ടിയുടെ വീടാണ് ഇടിമിന്നലിൽ തകർന്നത്. വൈകിട്ട് പെയ്യ്ത മഴയില്‍ ഉണ്ടായ അതിശക്തമായ മിന്നല്‍ വീടിന്‍റെ മുന്‍ഭാഗത്തെ ഭിത്തിയില്‍ തുരന്നു കയറി . വീടിലെ വൈദുതി ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു.

വരും ദിവസങ്ങളില്‍ ജീവനെടുക്കാന്‍ പാകത്തിനുള്ള മിന്നലുകള്‍ ഉണ്ടാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട് . ഇത്തരം ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും . ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം .

കുട്ടികൾ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 10 വരെയുള്ള സമയത്തു തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളിൽ ഇടിമിന്നൽ ഉള്ള സമയം നിന്നു കൊണ്ടുള്ള പ്രസംഗം ഒഴിവാക്കണം. പ്രാസംഗികർ ഉയർന്ന വേദികളിൽ ഇത്തരം സമയങ്ങളിൽ നിൽക്കാതിരിക്കുകയും മൈക്ക് ഉപയോഗിക്കാതിരിക്കുകയും വേണം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം