എറണാകുളം : അമ്മയും മൂന്നു മക്കളും അടക്കം നാലുപേര്‍ മരിച്ചനിലയില്‍. എറണാകുളം ഞാറക്കലിലാണ് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്.

എടവനക്കാട് കൂട്ടുങ്ങൽ ചിറയിൽ മത്സ്യത്തൊഴിലാളിയായ സനിലിന്റെ ഭാര്യ വിതീത(25) മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂത്തകുട്ടികൾക്ക് നാല്, മൂന്ന് വയസും ഇളയകുട്ടിയ്ക്ക് 3 മാസവും പ്രായമേയുള്ളു. മരണകാരണം വ്യക്തമല്ല. ഞാറക്കൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Four people were found death, including a mother and three children