കണ്ണൂര്‍ ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

Loading...

ണ്ണൂര്‍ ജില്ലയില്‍ നാലു പേര്‍ക്കു കൂടി ഇന്ന് (മെയ് 21) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നാലു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

മെയ് ആറിന് ചെന്നൈയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശി 45കാരി, ഗുജറാത്തില്‍ നിന്നെത്തിയ പെരിങ്ങത്തൂര്‍ സ്വദേശി 67കാരന്‍, മെയ് ഒന്‍പതിന് മുംബൈയില്‍ നിന്നെത്തിയ മൊകേരി സ്വദേശി 59കാരന്‍ (ഇപ്പോള്‍ ചൊക്ലിയിലാണ് താമസം), മെയ് 16ന് മുംബൈയില്‍  നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശി 70കാരന്‍ എന്നിവരാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചവര്‍.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 138 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ 9384 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 39 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 36 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 9288 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെയായി ജില്ലയില്‍ നിന്നും 5220 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5038 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4778 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 182 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം