നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്;കണ്ണൂര്‍ വിമാനതാവളത്തില്‍ അതീവ ജാഗ്രത

Loading...

കണ്ണൂര്‍:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ  നാലു സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥൻ വിമാനത്താവളത്തിലെത്തിയിരുന്നു.

ഇതോടെ വിമാനത്താവളത്തിലെ സിഐഎസ്എഫ് കമാൻഡന്‍റ് ഓഫീസ് അടച്ചു. ഇപ്പോഴുണ്ടായ സംഭവം എയർപോർട്ട് പ്രവർത്തനത്തെ ബാധിക്കില്ലെന്നും യാത്രക്കാർക്ക് ആശങ്ക വേണ്ടെന്നും കിയാൽ എംഡി വി തുളസീദാസ്  പറഞ്ഞു

കണ്ണൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ  ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനിലേക്ക് മാറ്റിയിട്ടുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥരിൽ  ഒരാള്‍ അവധി കഴിഞ്ഞ് ഇതര സംസ്ഥാനത്തുനിന്നും വിമാനമാർഗം തിരിച്ചെത്തി കൂത്തുപറമ്പിലെ ക്യാമ്പിൽ 14 ദിവസത്തെ ക്വാറന്‍റീനിം പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ്  ഓഫീസിലെത്തിയത്.

അതിന് പിന്നാലെ ഇയാൾക്ക് രോഗ ലക്ഷണങ്ങളുണ്ടാവുകയും തുടർ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

സമ്പർക്കം പുലർത്തിയവരെ ക്വാറന്‍റീൻ ചെയ്തു. ഇനി മുതൽ നിരീക്ഷണ കാലാവധി 14ൽ നിന്ന്  28 ദിവസമാക്കുമെന്ന് കിയാൽ എംഡി വി തുളസീദാസ് പറഞ്ഞു.

നിലവിൽ 50 സിഐഎസ്എഫ് ഉദ്യോഗസ്ഥർ അവധി കഴിഞ്ഞെത്തി കൂത്തുപറമ്പ് വെള്ളിവെളിച്ചത്തിലെ ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

അവധികഴിഞ്ഞ്  ദില്ലി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും അവധികഴിഞ്ഞ് എത്തിയവരാണ്  ഇവരെല്ലാം.

നിലവിൽ നൂറിലേറെപ്പേർ ചികിത്സയിലുള്ള ഒമ്പത് ജില്ലകളിലൊന്ന് കണ്ണൂരാണ്. നിലവിൽ 125 പേരാണ് കൊവിഡ് ബാധിച്ച് കണ്ണൂരിൽ ചികിത്സയിലുള്ളത്.

28-കാരനായ എക്സൈസ് ഡ്രൈവറാണ് കണ്ണൂരിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് മരിച്ച 22 പേരിൽ ബാക്കിയെല്ലാവർക്കും മറ്റു അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തിന് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഇദ്ദേഹത്തിന് ചികിത്സ വൈകിയെന്ന് ആരോപിച്ച് സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം