ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ കാറപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു. മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ദേശീയപാത 69ല്‍ റയ്സാല്പുര് ഗ്രാമത്തില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ധ്യാന്‍ ചന്ദ്ര ട്രോഫി ഹോക്കി മത്സരത്തിനായി ഹൊഷംഗബാദില്‍ നിന്നും ഇതാര്സിയിലേക്ക് പോകുകയായിരുന്നു സംഘമാണ് അപകടത്തില്‍പെട്ടത്.
ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Next Tv