മലയാളികൾക്ക് അസൂയയും കുശുമ്പും, അവർക്ക് തലയ്ക്ക് വെളിവില്ല; പ്രിയയ്ക്ക് പിന്തുണയുമായി അന്യനാട്ടുകാർ

Loading...

ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന ചിത്രത്തിന്റെ ആദ്യ ടീസർ വന്നതു മുതൽ ചിത്രത്തിലെ നായികമാരിൽ ഒരാളായ പ്രിയ പ്രകാശ് വാര്യരെ ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയ. വൈകാതെ ഇവരുടെ അക്രമണം അതിരുകടന്നു. പ്രിയയെ എവിടെ കണ്ടാലും ചീത്തവിളിയും ട്രോളുകളുമാണ്. മലയാളികളാണ് പ്രിയയ്ക്കെതിരെ എന്നതാണ് ശ്രദ്ധേയം

ചിത്രത്തിലെ പുതിയ ഗാനം എത്തി. അരേരെ പിള്ള എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. ദിനകറും ഹരിണിയും ചേർന്നാണു ഗാനം ആലപിച്ചത്. ശ്രീ സായ് കിരണിന്റെതാണു വരികൾ. ഷാൻ റഹ്മാന്റെ സംഗീതം. തെലുങ്ക് ഗാനമാണ് റിലീസ് ആയിരിക്കുന്നത്

മലയാളികൾ മാത്രമാണ് പ്രിയയെ ഇങ്ങനെ ട്രോളുന്നത്. അന്യഭാഷകളിലേക്ക് എത്തുമ്പോൾ ചിത്രത്തിനു ചിത്രത്തിനും ഗാനങ്ങൾക്കും വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വരുന്നില്ല എന്നതു ശ്രദ്ധേയമാണ്. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനത്തിനു താഴെ വരുന്ന കമന്റുകളിൽ ഏറെയും മലയാളത്തിലുള്ള വിമർശനങ്ങളാണെന്നതും ശ്രദ്ധേയമാണ്.

ഈ ഗാനത്തിന്റെ മലയാളം ഇറങ്ങാത്തതു നന്നായി എന്നു വിമർശകർ പറയുമ്പോൾ മലയാളികൾ തലയ്ക്ക് വെളിവില്ലാത്തവരാണെന്നും അതുകൊണ്ടാണ് ഡിസ്‌ലൈക്ക് അടിക്കുന്നതെന്നുമാണ് ആരാധകരുടെ മറുപടി. മലയാളികൾക്ക് അവരുടെ കൂട്ടത്തിൽ നിന്നും ഒരാൾ വളർന്നു വരുമ്പോൾ അതിന്റെ അസൂയയും കുശുമ്പുമാണ് പ്രിയയ്ക്ക് നെരെ കാണിക്കുന്നതെന്ന് അന്യഭാഷാ ആരാധകർ പറയുന്നു.

Loading...