Categories

പ്രധാനമന്ത്രിയുമടക്കം പ്രമുഖരായ നേതാക്കളെ ചൈന നിരീക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി വിദേശകാര്യമന്ത്രി

ദില്ലി:  രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം പ്രമുഖരായ നേതാക്കളെയും, ഉദ്യോഗസ്ഥരെയും ചൈന നിരീക്ഷിക്കുന്നുവെന്ന വാർത്തയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.

നേതാക്കളെ നിരീക്ഷിക്കുന്നുവെന്ന് ആരോപണം നേരിടുന്ന ഷെൻഹുവ കമ്പനിയുമായി ബന്ധമില്ലെന്ന് ചൈന അറിയിച്ചതായി എസ് ജയശങ്കർ പറഞ്ഞു.

ചൈനയുടെ നിരീക്ഷണം അന്വേഷിക്കാൻ സമിതി രൂപീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു

ചൈന നിരീക്ഷിക്കുന്നുതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആദ്യമായാണ് കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രതികരിക്കുന്നത്.

അതേസമയം നിരീക്ഷണത്തെ ഗൗരവമായി കാണുന്നുവെന്നും വിഷയം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി വ്യക്തമാക്കി.

ദേശീയ സൈബർ സുരക്ഷാ കോഡിനേറ്ററുടെ നേതൃത്വത്തിലാണ് വിശദമായി പരിശോധിക്കുന്നത്. പാർലമെന്റിൽ വിഷയം ഉന്നയിച്ച കെ സി വേണുഗോപാലിനുള്ള മറുപടിയിലാണ് വിദേശകാര്യ മന്ത്രിയുടെ വിശദീകരണം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP